ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായും തള്ളിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി.
ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ബഹ്‌റൈൻ-ജിസിസി പ്രമേയത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ ഇറാൻ കനത്ത ഭീഷണി ഉയർത്തുകയും സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്കില്ലെന്ന ഇറാന്റെ നിലപാടും അമേരിക്കയുടെ കർശന നടപടികളും ആഗോള എണ്ണവിപണിയെയും നയതന്ത്ര നീക്കങ്ങളെയും ആശങ്കയിലാക്കുന്നു.
