പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാക്കി ഇറാനുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. സമാധാന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. സൈനിക നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയതോടെ മേഖല അതീവ ജാഗ്രതയിലാണ്.

അമേരിക്ക-ഇറാൻ സംഘർഷത്തിനിടെ ഇറാൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ താവളമൊരുക്കിയെന്ന വെളിപ്പെടുത്തൽ അന്താരാഷ്ട്രതലത്തിൽ വൻ വിവാദമായി.

നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാൻ വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്ന യുഎസ് ആരോപണം പാകിസ്ഥാൻ നിഷേധിച്ചെങ്കിലും, മധ്യസ്ഥത നടത്തുന്ന പാകിസ്ഥാന്റെ നിലപാടിനെ അമേരിക്കൻ സെനറ്റർമാർ ചോദ്യം ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പശ്ചിമേഷ്യയിൽ ഒരു സൈനിക നീക്കം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *