തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്തെ 16 ലക്ഷം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA) 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർധിപ്പിച്ചു.
2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്ന ഈ തീരുമാനം വഴി ഖജനാവിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ വന്ന ഈ പ്രഖ്യാപനം സർക്കാർ ജീവനക്കാർക്കിടയിൽ വലിയ ആഹ്ലാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് പിന്നാലെയാണ്, സംസ്ഥാന ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിജയ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.
ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉദ്യോഗസ്ഥരും അധ്യാപകരും നൽകുന്ന സേവനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. 16 ലക്ഷം പേർക്ക് ആശ്വാസമാകുന്ന ഈ ഉത്തരവ് സംസ്ഥാന ജനസമ്പർക്ക വകുപ്പാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.
