നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സന്ദർശിക്കും.
തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ബേക്കറി ജംക്ഷനിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷം ചെന്നിത്തലയുടെ വസതിയിലുമെത്തും. സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി പിന്തുണ തേടാനും സൗഹൃദം പുതുക്കാനുമാണ് ഈ സന്ദർശനങ്ങൾ.
