ഇറാനുമായി യുഎസ് അവസാനഘട്ട ചർച്ചയിലാണെന്നും, കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

“ഒന്നുകിൽ കരാർ, അല്ലെങ്കിൽ മോശം കാര്യങ്ങൾ ചെയ്യും” എന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ, ഭീഷണിപ്പെടുത്തി കീഴടക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും, യുദ്ധത്തേക്കാൾ നല്ലത് പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്രമാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇതിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *