ആണവപദ്ധതികൾ, ബാലിസ്റ്റിക് മിസൈലുകൾ, യുറേനിയം സമ്പുഷ്ടീകരണം തുടങ്ങിയ മുൻ ആവശ്യങ്ങളെല്ലാം മാറ്റിനിർത്തി, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുക എന്ന ഒരൊറ്റ വിഷയത്തിലേക്ക് നിലവിൽ യുഎസ്-ഇറാൻ ചർച്ചകൾ ഒതുങ്ങിയിരിക്കുകയാണ്.

പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, വരാനിരിക്കുന്ന കരാർ വിപ്ലവകരമായിരിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ, അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം പ്രധാന ആവശ്യങ്ങളിൽ നിന്നെല്ലാം യുഎസ് ഏറെ പിന്നോക്കം പോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *