ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നതെന്നും അതിനെ രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. സ്വാഭാവികമായ നിയമനടപടികൾ ഉണ്ടാകുമ്പോൾ എന്തിനാണ് വെപ്രാളപ്പെടുന്നതെന്ന് ചോദിച്ച അദ്ദേഹം, മുൻപ് തനിക്കെതിരെ സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തിയപ്പോൾ താനതിനെ രാഷ്ട്രീയ പ്രേരിതമെന്ന് കുറ്റപ്പെടുത്തിയിരുന്നില്ലെന്നും ഓർമ്മിപ്പിച്ചു.സത്യം പുറത്തുവരും; സിപഎം ഭയപ്പെടുന്നു

സത്യത്തെ എക്കാലത്തേക്കുമായി മൂടിവയ്ക്കാൻ കഴിയില്ലെന്നും വൈകിയായാലും അത് മറനീക്കി പുറത്തുവരുമെന്നും കുഴൽനാടൻ പറഞ്ഞു. സിപിഐഎമ്മിന്റെ തായ്‌വേരറുക്കുന്ന അഴിമതിക്കേസാണിത്. അന്വേഷണം മുന്നോട്ടുപോയാൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. നികുതി അടച്ചതുകൊണ്ട് മാത്രം അഴിമതിപ്പണം അല്ലാതാകില്ലെന്നും, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഈ റെയ്ഡുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പോരാട്ടം തുടരും

ഈ കേസിൽ താൻ നടത്തിയ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. കേസിൽ തനിക്ക് അമിതാവേശമില്ലെന്നും, താൻ ആവർത്തിച്ചുപറഞ്ഞ അഴിമതി വിവരങ്ങൾ ജനങ്ങൾക്ക് മുന്നിൽ തെളിയണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത് കോടതിയാണെന്ന യാഥാർത്ഥ്യം എല്ലാവരും ഓർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *