യുഎസ്-ഇറാൻ സമാധാന കരാർ ചർച്ചകൾ ഖത്തറിൽ പുരോഗമിക്കവെ, ഇറാനിൽ വെടിനിർത്തൽ ലംഘിച്ച് അമേരിക്കൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തെ മിസൈൽ കേന്ദ്രത്തിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്.

എന്നാൽ ഇത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും വെടിനിർത്തൽ കരാറിന്റെ ലംഘനമല്ലെന്നുമാണ് അമേരിക്കയുടെ വാദം. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തിന് പിന്നാലെയാണ് ഈ സൈനിക നടപടി. ഹോർമുസ് കടലിടുക്ക്, ആണവ പദ്ധതികൾ, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകൽ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ സമാധാന കരാർ വൈകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *