വസ്ത്രത്തിൽ റാണിത്തേനീച്ച വന്നിരുന്നതിനെത്തുടർന്ന് ശരീരമാകെ ആയിരക്കണക്കിന് തേനീച്ചകൾ വട്ടമിട്ടിട്ടും, ഭയപ്പെടാതെ അരമണിക്കൂറോളം ഒട്ടും അനങ്ങാതെ നിന്ന് യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ‘വേരെൽ’ എന്ന യുവാവാണ് തന്റെ അസാധാരണമായ മനക്കരുത്ത് കൊണ്ട് വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ജോലി ചെയ്യുന്ന ഗാരേജിലേക്ക് നടന്നുപോകുന്നതിനിടെ യുവാവിന്റെ പാന്റിൽ റാണിത്തേനീച്ച വന്നിരിക്കുകയും, നിമിഷങ്ങൾക്കകം ആയിരക്കണക്കിന് തേനീച്ചകൾ അവിടെ തടിച്ചുകൂടി കൂടുപോലെയുള്ള അവസ്ഥയുണ്ടാവുകയുമായിരുന്നു. ചെറിയൊരു ചലനം പോലും കൂട്ടത്തോടെയുള്ള ആക്രമണത്തിന് കാരണമാകുമെന്ന് മനസ്സിലാക്കിയ യുവാവ്, കടുത്ത അസ്വസ്ഥതകൾ അവഗണിച്ച് 30 മിനിറ്റിലധികം പൂർണ്ണമായും നിശ്ചലനായി നിന്നു.

ഒടുവിൽ, തന്ത്രപൂർവ്വം റാണിത്തേനീച്ചയെ ഒരു പാത്രത്തിലേക്ക് മാറ്റി ബാക്കി തേനീച്ചകളെയും വിജയകരമായി ഒഴുപ്പിച്ചു. ഒരൊറ്റ കുത്തുപോലുമേൽക്കാതെ രക്ഷപ്പെട്ട യുവാവിന്റെ ഈ അപൂർവ വീഡിയോ എക്സിലൂടെ (X) പുറത്തുവന്നതോടെ വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *