ദുബായ്: യുഎസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈത്തിന് നേരെ ഇറാന്റെ കനത്ത വ്യോമാക്രമണം. ആക്രമണത്തിൽ കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾക്ക് (Desalination facilities) കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചിടുകയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു.വ്യോമപാത അടച്ച സാഹചര്യത്തിൽ ജൂലൈ 18-ലെ (ഇന്ന്) ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിക്കുന്നതായി ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് ഔദ്യോഗികമായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *