സൂപ്പര്‍ താരം നെയ്മറിനെ വീണ്ടും പരിക്ക് വേട്ടയാടുകയാണ്. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല് എഫ്സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ് ഒരു വര്‍ഷത്തോളം നീണ്ട വിശ്രമം അവസാനിച്ച് മടങ്ങിയെത്തിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ ആരാധകരെ ആശങ്കയിലാഴ്ത്തി നെയ്മര്‍ കളംവിടുകയായിരുന്നു.
എന്നാലിപ്പോള്‍ പരിക്കേറ്റതിന് പിന്നാലെ പ്രതികരിച്ച് നെയ്മര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പരിക്ക് ഗുരുതരമാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നെയ്മറുടെ പ്രതികരണം.പരിക്ക് ഗുരുതരമാവില്ലെന്ന് പ്രതീക്ഷിക്കുന്നു.
ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഇങ്ങനെ പരിക്കേല്‍ക്കുന്നത് സാധാരണമാണ്. ഡോക്ടര്‍മാര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ച് കളിക്കണം’, നെയ്മര്‍ കുറിച്ചു.