പുതുവര്‍ഷദിനത്തില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര. ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ബുംമ്ര ഒന്നാമതെത്തിയിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബുംമ്ര.907 റേറ്റിങ് പോയിന്റാണ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബുംമ്ര സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ ഐസിസി റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തം പേരിലെഴുതിച്ചേര്‍ക്കാന്‍ ബുംമ്രയ്ക്ക് സാധിച്ചു. മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ 904 റേറ്റിങ് പോയിന്റെന്ന റെക്കോര്‍ഡാണ് ബുംമ്ര മറികടന്നത്റേറ്റിങ് പോയിന്റുകളുടെ റെക്കോര്‍ഡില്‍ ഇംഗ്ലണ്ട് താരം ഡെറക് അണ്ടര്‍വുഡിനൊപ്പം 17-ാം സ്ഥാനത്താണ് ബുംമ്ര.

ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, കഗിസോ റബാദ, മാര്‍ക്കോ യാന്‍സന്‍, മാറ്റ് ഹെന്റി, നഥാന്‍ ലിയോണ്‍, പ്രഭാത് ജയസൂര്യ, നൊമാന്‍ അലി എന്നിവരാണ് രണ്ട് മുതല്‍ ഒമ്പതുവരെ സ്ഥാനങ്ങളിലുള്ളത്. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയാണ് തലപ്പത്ത്. അക്‌സര്‍ പട്ടേല്‍ 11-ാം സ്ഥാനം നിലനിര്‍ത്തി. ആര്‍ അശ്വിന്‍ വിരമിച്ചതിനാല്‍ അദ്ദേഹത്തെ ഇനി റാങ്കിങ്ങില്‍ പരിഗണിക്കില്ല. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു അശ്വിന്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *