2025 ലെ ഏഷ്യാ കപ്പിൽ ടീമിൽ നിന്ന് മകൻ ശ്രേയസ് അയ്യരെ തഴഞ്ഞതിൽ പ്രതികരണവുമായി പിതാവ് സന്തോഷ് അയ്യർ. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനായി ബാറ്റർ 600 ലധികം റൺസ് നേടിയിട്ടും മറ്റ് ഫോർമാറ്റിലും തുടർച്ചയായി തിളങ്ങിയിട്ടും പരിഗണിക്കാത്തത് ഏറെ നിരാശ നൽകുന്നുവെന്ന് പിതാവ് പറഞ്ഞു.
സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ശ്രേയസ് അയ്യരും യശസ്വി ജയ്സ്വാളും ഒഴിവാക്കപ്പെട്ടത് ശ്രദ്ധേയമായി. ജയ്സ്വാൾ സ്റ്റാൻഡ്ബൈ കളിക്കാരിൽ ഒരാളാണെങ്കിലും, അയ്യർക്ക് ബാക്കപ്പ് ഓപ്ഷനുകളിൽ പോലും അവസരം നൽകിയില്ല.
ഇതിനെതിരെ മുൻ താരങ്ങൾ രംഗത്തെയെങ്കിലും മികവില്ലാത്തത് കൊണ്ടല്ല, ഉൾപ്പെടുത്താൻ പറ്റിയ സ്ലോട്ട് ഇല്ലാത്തത് കൊണ്ടാണ് ഉൾപ്പെടുത്താത്തത് എന്നായിരുന്നു സെലക്ഷൻ കമ്മറ്റിയുടെ വാദം.
ജയ്സ്വാൾ സ്റ്റാൻഡ്ബൈ കളിക്കാരിൽ ഒരാളാണെങ്കിലും, അയ്യർക്ക് ബാക്കപ്പ് ഓപ്ഷനുകളിൽ പോലും അവസരം നൽകിയില്ല. ഇതിനെതിരെ മുൻ താരങ്ങൾ രംഗത്തെയെങ്കിലും മികവില്ലാത്തത് കൊണ്ടല്ല, ഉൾപ്പെടുത്താൻ പറ്റിയ സ്ലോട്ട് ഇല്ലാത്തത് കൊണ്ടാണ് ഉൾപ്പെടുത്താത്തത് എന്നായിരുന്നു സെലക്ഷൻ കമ്മറ്റിയുടെ വാദം.