മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെ വൈസ് പ്രസിഡന്‍റായ രാജീവ് ശുക്ലയാണ് നിലവില്‍ പ്രസിഡന്‍റിന്‍റെ ചുമതലകള്‍ വഹിക്കുന്നത്.
എന്നാല്‍ ഈ മാസം അവസാനം നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അടുത്ത ബിസിസിഐ പ്രസിഡന്‍റാക്കാനുള്ള അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുവെന്നാണ്പ്രസിഡന്‍റിന് പുറമെ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ എന്നീ പദവികളിലേക്കും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാവര്‍ക്കും സ്വീകാര്യനായ സച്ചിന്‍റെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ശ്രമം.
ഇന്ത്യൻ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിനുമായി ഇതുസംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ ബോര്‍ഡ് പ്രതിനിധികള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റായി പി ടി ഉഷയെ നിയമിച്ചതും ഇതിന്‍റെ ഭാഗമായാണ്.
കായിക സംഘടനകളെ നയിക്കാന്‍ മുന്‍ താരങ്ങള്‍ തന്നെ വരുന്നത്, സംഘടനകളുടെ വിശ്വാസ്യത കൂട്ടുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഗുസ്തി അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെതിരെഉയര്‍ന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍ വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ സച്ചിനെപ്പോലെ ആദരണീയനായ ഒരു വ്യക്തിത്വം ബിസിസിഐയുടെ തലപ്പത്ത് വരുന്നത് ബിസിസിഐയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നാണ് ബിസിസിഐയുടെ നിലപാട്.
