മോഹൻലാൽ നായകനായ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘രാവണപ്രഭു’ റീറിലീസിനെത്തുമ്പോൾ ചിത്രത്തിൽ ചെറിയ വേഷം ചെയ്ത നടനും സംവിധായകനുമായ നാദിർഷ സിനിമയുടെ ഓർമകൾ പങ്കുവയ്ക്കുന്നു.
സൂപ്പർതാരം മോഹൻലാലിനൊപ്പം ഒരു ഫ്രെയിമിൽ നിൽക്കുക എന്ന ആഗ്രഹമാണ് തന്നെ ആ സിനിമയിലേക്ക് എത്തിച്ചതെന്ന് നാദിർഷ പറയുന്നു. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഏറ്റവും ഉയർന്ന പ്രതിഫലം തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ചതും ‘രാവണപ്രഭു’വിൽ നിന്നായിരുന്നു.
ഇന്നും സിനിമയിൽ വരുന്ന പുതുതലമുറയ്ക്ക് മമ്മൂട്ടിയോടും ലാലേട്ടനോടും ഒപ്പം നിൽക്കാനുള്ള കൊതിയുണ്ടെന്നും, 25 വർഷങ്ങൾ കഴിഞ്ഞിട്ടും അവർ അതേപോലെ നിലനിൽക്കുന്നുഎനിക്ക് ലാലേട്ടനോടൊപ്പം ഒരു വേഷം തരുമോ എന്ന്. വലിയ വേഷം ഒന്നും വേണ്ട ലാലേട്ടന്റെ അടുത്ത് ഫ്രെയിമിൽ ഒന്ന് നിന്നാൽ മതി. രഞ്ജിയേട്ടൻ, നോക്കട്ടെടാ എന്നുപറഞ്ഞു വിട്ടു.
പിന്നീട് രഞ്ജിയേട്ടൻ എന്നെ വിളിച്ചു, സിനിമയിൽ അഗസ്റ്റിൻ ചേട്ടന്റെ മകനായി ചെറിയൊരു വേഷം ചെയ്തു.അന്ന് ലാലേട്ടനോടൊപ്പം നിൽക്കാനുള്ള കൊതി അതേപോലെ ഇന്നുമുണ്ട്.
ഇന്നും സിനിമയിൽ അഭിനയിക്കുന്നവർക്കും സിനിമയിൽ എന്തെങ്കിലും ആകാൻ ആഗ്രഹിക്കുന്നവർക്കും ഉള്ള കൊതി മമ്മൂക്കയോടും ലാലേട്ടനോടുമൊപ്പം നിൽക്കാൻ തന്നെയാണ്. അവർ ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞിട്ടും അങ്ങനെ തന്നെ നിലനിൽക്കുകയാണ് എന്നുള്ളതാണ് സത്യം. 24 വർഷങ്ങൾക്ക് ശേഷം രാവണപ്രഭു എന്ന സിനിമ വരുമ്പോൾ തിയറ്ററിൽ പോയി ആരവങ്ങൾക്കിടെ ഇരുന്നു സിനിമ കാണാൻ അന്നത്തെപ്പോലെ തന്നെ കൊതിയാണ്.
