നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം ചെന്നൈയിൽ എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു.
‘വെളുത്ത കത്രീന’, ‘ഏണിപ്പടികൾ’, ‘അസുരവിത്ത്’, ‘തുലാഭാരം’, ‘നദി’, ‘അശ്വമേധം’, ‘നിഴലാട്ടം’, ‘നഗരമേ നന്ദി’, ‘പ്രിയമുള്ള സോഫിയ’, ‘അനാവരണം’, ‘പൊന്നും പൂവും’ തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനാണ്. ‘
തൂവാനത്തുമ്പികൾ’, ‘മോചനം’, ‘വരദക്ഷിണ’, ‘തീക്കളി’ തുടങ്ങി നിരവധി സിനിമകളുടെ നിർമാതാവായിരുന്നു.
കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളിക്കാർപ്പിന്റെയും പി മേരിയുടെയും മകനാണ്. മദ്രാസ് ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ജേണലിസവും സംവിധാനത്തിൽ പരിശീലനവും നേടി. 1965-ൽ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു.
1966 മുതൽ ചെന്നൈയായിരുന്നു പ്രവർത്തനകേന്ദ്രം.കനൽവഴിയിലെ നിഴലുകൾ’, ‘മാന്ത്രികപ്പുരത്തിന്റെ കഥ’, ‘പ്രണയത്തിന്റെ സുവിശേഷം’, ‘ഹൃദയത്തിന്റെ അവകാശികൾ’, ‘ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം’ എന്നീ നോവലുകളും ‘ഒരിടത്തൊരു കാമുകി’ എന്ന കഥാസമാഹാരവും ‘വാസ്തുസമീക്ഷ’ എന്ന ശാസ്ത്രപുസ്തകവും ‘ഓർമ്മകളുടെ വെള്ളിത്തിര’, ‘നിലാവും നക്ഷത്രങ്ങളും’, ‘ആയുസ്സിന്റെ അടിക്കുറിപ്പുകൾ’ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
