ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

പരമ്പരയിലെ ആദ് മൂന്ന് കളികളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തി ഗില്ലിനെ ടി20 ഓപ്പണറാക്കിയതിനെതിരെ വിമര്‍ശനങ്ങൾ ഉയരുമ്പോഴാണ് കോച്ച് ഗൗതം ഗംഭീര്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റനെ മാറ്റി നിര്‍ത്തി ഉപദേശിച്ചത്. ഓപ്പണറായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണെ മധ്യനിരയിലേക്ക് മാറ്റിയാണ് ഏഷ്യാ കപ്പില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി കളിച്ചത്.

എന്നാല്‍ ഏഷ്യാ കപ്പില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ഗില്ലിന് ഓസ്ട്രേലിയക്കെതിരെയും കാര്യമായി തിളങ്ങാനായില്ല.

ഇതുവരെ ഇന്ത്യക്കായി കളിച്ച 31 ടി20 മത്സരങ്ങളില്‍ നിന്ന് 28.22 ശരാശരിയിലും 140.85 സ്ട്രൈക്ക് റേറ്റിലും 762 റണ്‍സാണ് ഗില്ലിന്‍റെ നേട്ടം. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഓപ്പണറാി ഇറങ്ങിയ ഗില്ലിന് 10, 9, 24 എന്നിങ്ങനെ സ്കോര്‍ ചെയ്ത് പുറത്തായിരുന്നു.

മഴമൂലം ഉപേക്ഷിച്ച കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ പുറത്താകാതെ 37 റണ്‍സെടുത്ത് ഫോമിലേക്ക് തിരിച്ചെത്തുന്ന സചനകള്‍ നല്‍കിയെങ്കിലും പിന്നാലെ നടന്ന മത്സരങ്ങളില്‍ 5, 15 എന്നിങ്ങനെ സ്കോര്‍ ചെയ്യാനെ ഗില്ലിനായുള്ളു.

Leave a Reply

Your email address will not be published. Required fields are marked *