ചെന്നൈ: ഐപിഎല്‍ താരലേലത്തിനുശേഷം കരുത്തരായ നാലു ടീമുകളെ തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍താരം ആര്‍ അശ്വിന്‍. തന്‍റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അശ്വിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎല്‍ താരലേലതതിന് മുമ്പ് തന്നെ കോര്‍ ടീമിനെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യൻസാണ് ഏറ്റവും കരുത്തുറ്റ ടീമെന്നാണ് അശ്വിന്‍റെ വിലയിരുത്തല്‍.
പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയതിനൊപ്പം താരലേലത്തല്‍ ക്വിന്‍റണ്‍ ഡി കോക്കിനെ ടീമിലെത്തിച്ച മുംബൈ ലേലത്തിന് മുമ്പ് ട്രേഡിലൂടെ ഷെറഫൈൻ റൂഥര്‍ഫോര്‍ഡ്, മായങ്ക് മാര്‍ക്കണ്ഡെ, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയും ടീമിലെത്തിച്ചിരുന്നു.
താരലേലത്തില്‍ ഡി കോക്കിന് പുറമെ ഡാനിഷ് മലേവാര്‍, മുഹമ്മദ് ഇസ്ഹാര്‍, അഥര്‍വ അങ്കോലേക്കര്‍, മായങ്ക് റാവത്ത് എന്നിവരെയാണ് സ്വന്തമാക്കിയത്.
ലേലത്തിനുശേഷം ഏറ്റവും കരുത്തുള്ള രണ്ടാമത്തെ ടീമായി അശ്വിന്‍ തെരഞ്ഞെടുത്തത് നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ്. ആര്‍സിബിയും കോര്‍ ടീമിനെ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയതിനൊപ്പം ലേലത്തില്‍ വെങ്കടേഷ് അയ്യരെയും ജേക്കബ് ഡഫിയെയും ടീമിലെത്തിച്ചിരുന്നു.