ഒരു സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തിൽ അഭിനയിച്ചതിനെത്തുടർന്ന് നടൻ അജിത്കുമാറിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സ്വന്തം സിനിമകളുടെ പ്രമോഷനുകളിൽ പോലും പങ്കെടുക്കാത്ത താരം പർപ്പിൾ എനർജി എന്ന പാനീയത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്
ആരാധകരെയും സിനിമാ പ്രേമികളെയും അമ്പരപ്പിച്ചു. താരത്തിന്റെ ഈ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമുയരുന്നത്.ഒരു സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തിൽ അഭിനയിച്ച നടൻ അജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം.
സ്വന്തം ചിത്രങ്ങളുടെ പ്രചാരണത്തിന് പോലും വരാത്ത താരം പർപ്പിൾ എനർജി എന്ന കോളയുടെ പരസ്യത്തിലെത്തിയത് ആരാധകരെ ചൊടിപ്പിച്ചു. വാക്ക് തെറ്റിച്ചെന്ന പേരിൽ താരത്തിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാണ്.റേസിങ് ടീമിനുള്ള ഫണ്ട് കണ്ടെത്താനാണ് അജിത് പരസ്യത്തിൽ അഭിനയിച്ചതെന്ന് ഒരു വിഭാഗം ആരാധകർ വാദിക്കുന്നു.
എന്നാൽ താരത്തിന്റെ മാറ്റത്തിൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.ഏപ്രില്‍ പത്തിന് പുറത്തിറങ്ങിയ ‘ഗുഡ് ബാഡ് അഗ്ലി’യിൽ തൃഷ, പ്രിയ വാര്യർ എന്നിവരാണ് നായികമാർ. പ്രഭു, അർജുൻ ദാസ്, ഷൈൻ ടോം ചാക്കോ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകിയത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവഹിച്ചു.
