സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്ദമംഗലം കോടതി ഇന്ന് വിധി പറയും.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് നിലവിൽ റിമാൻഡിലാണ് പ്രതി. ഷിംജിതയ്ക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പോലീസിന്റെ നിലപാട്.
ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ് കോടതിയെ അറിയിച്ചു.
ദീപക്കിനെ അപമാനിക്കാനായി ഷിംജിത മനഃപൂർവം വീഡിയോ പ്രചരിപ്പിച്ചതാണെന്നും ഇതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പോലീസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു.ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു; മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
