ആലപ്പുഴ മാന്നാറിൽ മക്കൾക്ക് വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കിയ സംഭവത്തിൽ മൂത്തമകൾ ശിവനന്ദ (12) മരിച്ചു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ഗുരുതരാവസ്ഥയിലുള്ള ഇളയമകൾ ശിവകീർത്തന നിലവിൽ ചികിത്സയിൽ തുടരുകയാണ്.മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവനന്ദയാണ് മരിച്ചത്. സ്കൂൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിൽ വെച്ച് പിതാവ് മനോജ് വിഷം കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു.

ജ്യൂസ് കുടിച്ച മനോജും മൂത്തമകളും മരണത്തിന് കീഴടങ്ങിയപ്പോൾ, കൈപ്പേറിയതിനെത്തുടർന്ന് ജ്യൂസ് തുപ്പിക്കളഞ്ഞ ഇളയമകൾ ശിവഗംഗ അത്ഭുതകരമായി രക്ഷപ്പെട്ടു.

റോഡരികിൽ നിർത്തിയിട്ട കാറിൽ മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തും മുൻപേ മനോജ് മരിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെ പ്രാഥമിക കാരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *