ചെന്നൈ സൂപ്പർ കിങ്‌സിന്റെ ‘റോർ 2026’ പരിപാടിയിൽ തിളങ്ങി സഞ്ജു സാംസൺ. മുത്തയ്യ മുരളീധരൻ എറിഞ്ഞ പന്തിൽ സഞ്ജു ക്രീസ് വിട്ടിറങ്ങിയെങ്കിലും എം.എസ്. ധോണി താരത്തെ സ്റ്റംപ് ചെയ്യാതെ വിട്ടയച്ചു. ഇതിന് തൊട്ടുപിന്നാലെ മുരളീധരനെ സഞ്ജു സിക്സറിന് തൂക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വേദിയിൽ വച്ച് ധോണി സഞ്ജുവിനെ ആദരിക്കുകയും ചെയ്തു.ചെപ്പോക്ക് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി മുത്തയ്യ മുരളീധരനെതിരെ സഞ്ജു സാംസൺ പായിച്ച സിക്സർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെന്നൈയുടെ ‘റോർ 2026’ ചടങ്ങിൽ സഞ്ജുവിനൊപ്പം ലോകകപ്പ് താരങ്ങളായ ശിവം ദുബെ, ആയുഷ് മാത്രെ എന്നിവരെയും എം.എസ്. ധോണി പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
സഞ്ജു-മുരളി പോരാട്ടം ഗാലറിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.കഴിഞ്ഞ സീസണിലെ തിരിച്ചടികൾക്ക് ശേഷം കരുത്തുറ്റ ബാറ്റിങ് നിരയുമായി ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുവരവിനൊരുങ്ങുന്നു.
സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ എന്നിവർ അണിനിരക്കുന്ന സി.എസ്.കെ മാർച്ച് 30-ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെ ആദ്യ പോരാട്ടത്തിനിറങ്ങും.
