ഐപിഎൽ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പതിവ് ശൈലിയിൽ രസകരമായ മറുപടിയുമായി എം.എസ്. ധോണി. ചെന്നൈയിൽ നടന്ന സിഎസ്കെ ചടങ്ങിൽ നടൻ ശിവകാർത്തികേയന്റെ അഭ്യർത്ഥനയോട് പ്രതികരിക്കവെ, തന്റെ ഐപിഎൽ ഭാവിയെക്കുറിച്ച് ധോണി നൽകിയ സസ്പെൻസ് നിറഞ്ഞ വാക്കുകൾ ആരാധകർക്ക് വലിയ ആവേശമാണ് പകരുന്നത്.

ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ തീരുമാനത്തിൽ അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ലെങ്കിലും, തൽക്കാലം കളി തുടരുമെന്ന സൂചനയാണ് ‘തല’ നൽകിയിരിക്കുന്നത്.

ഐപിഎൽ 2026-ന് മുന്നോടിയായി നടന്ന ചടങ്ങിൽ, ചെന്നൈ സൂപ്പർ കിംഗ്‌സ് ജേഴ്സിയിൽ ധോണി തുടരണമെന്ന ശിവകാർത്തികേയന്റെ വൈകാരികമായ അഭ്യർത്ഥനയ്ക്ക് രസകരമായ മറുപടിയാണ് ‘തല’ നൽകിയത്.

തന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ പതിവുപോലെ നർമ്മത്തിൽ ചാലിച്ച മറുപടിയിലൂടെ അദ്ദേഹം നേരിട്ടു.ശിവകാർത്തികേയന്റെ “60 വയസ്സുവരെ കളിക്കണം” എന്ന സ്നേഹപൂർവ്വമായ നിർബന്ധത്തിന് “അത് വളരെ ബുദ്ധിമുട്ടാണ്” എന്നായിരുന്നു ധോണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. വിരമിക്കലിനെക്കുറിച്ചുള്ള സ്ഥിരം ചോദ്യങ്ങൾക്ക് തന്റെ സ്വഭാവിക ശൈലിയിൽ തന്നെ ധോണി തടയിട്ടു

Leave a Reply

Your email address will not be published. Required fields are marked *