രാജസ്ഥാൻ റോയൽസിലേക്കുള്ള തിരിച്ചുവരവിൽ പഴയ ടീമായ ചെന്നൈക്കെതിരെ തകർപ്പൻ പ്രകടനവുമായി രവീന്ദ്ര ജഡേജ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ എട്ടാം ഓവറിൽ രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി ജഡേജ ചെന്നൈയുടെ നടുവൊടിച്ചു.

ടോപ് ഓർഡർ തകർന്നതിന് പിന്നാലെ ജഡേജ നടത്തിയ ഈ ഇരട്ടപ്രഹരമാണ് ചെന്നൈയെ ചെറിയ സ്കോറിൽ വരിഞ്ഞുകെട്ടിയത്താരം നടത്തിയ വൈറൽ ‘ഗൺഷോട്ട്’ ആഘോഷം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

എട്ടാം ഓവറിലെ രണ്ടാം പന്തിൽ സർഫറാസ് ഖാനെ പുറത്താക്കിയ ജഡേജ, അവസാന പന്തിൽ അപകടകാരിയായ ശിവം ദുബെയെ മടക്കി ചെന്നൈയെ പ്രതിരോധത്തിലാക്കി.

തന്നെ സിക്സർ പറത്തിയ ദുബെയെ രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ച ശേഷം ജഡേജ നടത്തിയ ‘ഗൺഷോട്ട്’ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി.

തന്റെ വിക്കറ്റ് ആഘോഷിക്കാൻ കൈകൾ തോക്കിന്റെ ആകൃതിയിലാക്കി വെടിയുതിർക്കുന്ന രീതിയിലുള്ള താരത്തിന്റെ ഈ പ്രകടനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്ശിവം ദുബെയെ പുറത്താക്കിയതിനെക്കുറിച്ച് ജഡേജയുടെ വിശദീകരണം ഇങ്ങനെ: “നെറ്റ്‌സിൽ സ്ഥിരമായി പന്തെറിഞ്ഞിരുന്നതിനാൽ അവന്റെ ബാറ്റിങ് ശൈലിയും ചിന്താഗതിയും എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ആ കൃത്യമായ പ്ലാനിങ് വിജയിച്ചതിന്റെ ആവേശമാണ് ‘ഗൺഷോട്ട്’ ആഘോഷമായി പുറത്തുവന്നത്.”

Leave a Reply

Your email address will not be published. Required fields are marked *