2026 ഐപിഎല്ലിൽ കൊൽക്കത്തയെ 32 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് സീസണിലെ രണ്ടാം ജയം നേടി. ചെപ്പോക്കിൽ ചെന്നൈ ഉയർത്തിയ 193 റൺസ് പിന്തുടർന്ന കൊൽക്കത്ത 160 റൺസിൽ ഒതുങ്ങി. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈയെ മറികടന്ന് ചെന്നൈ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.
പവർപ്ലേയിൽ തകർത്തടിച്ച മാഹ്‌ത്രെ (38) പുറത്തായതിന് പിന്നാലെ അർധ സെഞ്ച്വറിക്ക് തൊട്ടടുത്ത് സഞ്ജുവും (48) മടങ്ങി. മികച്ച ഫോമിലായിരുന്ന ബ്രെവിസ് (41) പൊരുതിയെങ്കിലും വൈകാതെ പുറത്തായി. മുൻനിര ബാറ്റർമാരുടെ ഈ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
അവസാന ഓവറുകളിൽ ശിവം ദുബെയും ഓവർട്ടണും ചേർന്ന് ചെന്നൈയെ 192 റൺസിൽ എത്തിച്ചു. മറുപടി ബാറ്റിങ്ങിൽ രഹാനെയും രഘുവംശിയും പൊരുതിയെങ്കിലും അകീൽ ഹൊസൈൻ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ നൂർ അഹമ്മദിന്റെ തകർപ്പൻ ബോളിംഗിൽ രഹാനെയും (28) കാമറൂൺ ഗ്രീനും (0) അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ കൊൽക്കത്ത പ്രതിരോധത്തിലായി
