തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ അമേരിക്കയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ ദുരൂഹ സാഹചര്യങ്ങളിൽ ഇല്ലാതാകുന്നത് ഭീതിയുണർത്തുന്നു. ഹൈപ്പർസോണിക് ആയുധങ്ങൾ, AI തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചൈനീസ് ഗവേഷകർ രാത്രികാല വാഹനാപകടങ്ങളിൽ കൊല്ലപ്പെടുമ്പോൾ, അമേരിക്കൻ വിദഗ്ധർ പലരും അപ്രത്യക്ഷരാകുകയാണ്.
പ്രതിരോധ-ബഹിരാകാശ രഹസ്യങ്ങൾ ചോരാതിരിക്കാനും എതിരാളികളുടെ കരുത്ത് തകർക്കാനും ഇരുരാജ്യങ്ങളും നടത്തുന്ന അതിക്രൂരമായ ‘നിഴൽയുദ്ധത്തിന്റെ’ ഭാഗമാണിതെന്ന് നിരീക്ഷകർ കരുതുന്നു.
