ആർ.സി.ബി.ക്കെതിരെ 58 പന്തിൽ 100 റൺസ് നേടി സായ് സുദർശൻ ഐ.പി.എല്ലിൽ പുതിയ ചരിത്രം കുറിച്ചു. 11 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ തകർപ്പൻ ഇന്നിങ്സ്.
ഗുജറാത്ത് ടൈറ്റൻസിനായി താരം നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ഇതോടെ ഐ.പി.എല്ലിൽ അപൂർവ്വമായ ‘ഹാട്രിക് സെഞ്ച്വറി’ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി സായ് സുദർശൻ മാറി.
തുടർച്ചയായ മൂന്ന് ഐ.പി.എൽ. സീസണുകളിൽ (2024, 2025, 2026) സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സായ് സുദർശൻ സ്വന്തമാക്കി. 2024-ൽ ചെന്നൈക്കെതിരെയും 2025-ൽ ഡൽഹിക്കെതിരെയും താരം സെഞ്ച്വറി നേടിയിരുന്നു. ഇതിനുമുമ്പ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ (2011-13) മാത്രമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഇതോടെ ഗെയ്ലിനൊപ്പമെത്തുന്ന ആദ്യ ഇന്ത്യക്കാരനായി സായ് മാറി.ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 206 റൺസെടുത്തു. സായ് സുദർശനും (100) ശുഭ്മൻ ഗില്ലും (34) ചേർന്ന് 128 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി.
ജോസ് ബട്ലർ 25 റൺസും ജേസൺ ഹോൾഡർ 23 റൺസും നേടി. ആർ.സി.ബിക്കായി സുയാഷ് ശർമ, ഭുവനേശ്വർ കുമാർ, റാഷിക് സലാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി
