പെന്റഗൺ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അനുസരിച്ച്, ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച കടൽമൈനുകൾ നീക്കം ചെയ്യുക എന്നത് അതീവ ദുഷ്കരമാണ്.
യുദ്ധം അവസാനിച്ചാൽ പോലും ഇവ പൂർണ്ണമായും നീക്കാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് അമേരിക്കൻ കണക്കുകൂട്ടൽ. ഈ വെല്ലുവിളി നേരിടാൻ ‘പ്രേതക്കപ്പലുകൾ’ എന്ന് വിളിക്കപ്പെടുന്ന ഡ്രോൺ കപ്പലുകളെ വിന്യസിക്കാനാണ് യുഎസ് നീക്കം.
ഇറാന്റെ ചതിപ്രയോഗങ്ങളെയും മൈൻ ഭീഷണികളെയും നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ നീക്കം ആഗോളതലത്തിൽശ്രദ്ധനേടുകയാണ്.
