സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചതിന് മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം 250 രൂപയാണ് പിഴയിട്ടത്.

കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് കാറിലെ അനധികൃത നക്ഷത്ര ചിഹ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതും നടപടിയുണ്ടായതും.വാഹനത്തിലെ നമ്പർ പ്ലേറ്റിനോട് ചേർന്ന് തുണി കൊണ്ട് മറച്ച നിലയിലായിരുന്നു നക്ഷത്ര ചിഹ്നമുള്ള ബോർഡ്.

മാധ്യമങ്ങൾ ഇത് ശ്രദ്ധിക്കുകയും ചിത്രീകരിക്കുകയും ചെയ്തതോടെ തച്ചങ്കരി ബോർഡ് എടുത്തുമാറ്റി. നിയമവിരുദ്ധമായി ചിഹ്നം ഉപയോഗിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *