യമനിലെ ഷബ്വ തീരത്തുനിന്ന് യുഎഇ കമ്പനിയുടെ ‘എംടി യുറേക്ക’ എന്ന എണ്ണടാങ്കർ സായുധ സംഘം തട്ടിയെടുത്തു. ജീവനക്കാരെ ബന്ദികളാക്കിയ സംഘം കപ്പലിനെ സൊമാലിയൻ തീരത്തേക്ക് നീക്കുന്നതായാണ് വിവരം. രാജ്യാന്തര നാവികസേനയുടെ സഹായത്തോടെ കപ്പലും ജീവനക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ യമൻ ഭരണകൂടം ആരംഭിച്ചു.

മേഖലയിൽ സമീപകാലത്തുണ്ടാകുന്ന നാലാമത്തെ വലിയ കടൽക്കൊള്ളയാണിത്. രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് നാവികസേനയുടെ പട്രോളിംഗ് കുറഞ്ഞത് കൊള്ളക്കാർക്ക് അവസരമായി. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവ് ആഗോള വ്യാപാര മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

കപ്പലും ജീവനക്കാരെയും വീണ്ടെടുക്കാൻ അന്താരാഷ്ട്ര നാവിക ഏജൻസികൾ നിലവിൽഏകോപിപ്പിച്ചുള്ള നീക്കങ്ങൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *