പ്രമുഖ ചലച്ചിത്ര-സീരിയൽ താരം സന്തോഷ് കെ. നായർ (65) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
പ്രമുഖ ചലച്ചിത്ര-സീരിയൽ താരം സന്തോഷ് കെ. നായർ (65) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
1982-ൽ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ, സ്വഭാവ നടൻ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ‘കാര്യസ്ഥൻ’, ‘ചന്ദ്രോത്സവം’, ‘ടൈഗർ’ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
അടുത്തിടെ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ ആണ് അവസാന സിനിമ. മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ അദ്ദേഹം നിരവധി ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു.ഭാര്യ ശുഭശ്രീക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.