മുൻ ഡിജിപി ഡോ. പി.ജെ. അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം, വിരമിച്ച ശേഷവും പോലീസ് പരിഷ്കരണങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.
കെ. കരുണാകരന്റെ കാലത്ത് വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
