കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐക്ക് വിടാൻ പുതിയ സർക്കാർ തീരുമാനിച്ചേക്കും. പി.പി. ദിവ്യയുടെ അധിക്ഷേപത്തിന് പിന്നാലെ 2024 ഒക്ടോബറിലായിരുന്നു നവീൻ ബാബു മരിച്ചത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് റാന്നി നിയുക്ത എം.എൽ.എ പഴകുളം മധു അറിയിച്ചു.

കേസിലെ സി.ബി.ഐ അന്വേഷണത്തിനായി കുടുംബം സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു.

കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കേസ് പുനരന്വേഷിക്കണമെന്ന കോടതി ഉത്തരവിനെത്തുടർന്ന് പോലീസ് കഴിഞ്ഞദിവസം ഭാര്യ മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *