മോസ്കോ: നാല് വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുക്രൈൻ യുദ്ധം അവസാനഘട്ടത്തിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സമാധാന ചർച്ചകൾക്ക് മുൻകൈ എടുത്ത അമേരിക്കൻ ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

റഷ്യയുടെ വിജയദിന പരേഡിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾ ആത്മാർത്ഥമാണെന്നും, യുദ്ധത്തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള നിർദേശങ്ങളിൽ യുക്രൈന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പുടിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *