ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് ചെന്നൈ സൂപ്പർ കിങ്സ് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. എൽ.എസ്.ജിയുടെ തട്ടകമായ ഏക്ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷിന്റെ (90) തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലഖ്‌നൗ വിജയം കണ്ടു. ഈ തോൽവിയോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകൾ കൂടുതൽ സങ്കീർണ്ണമായി.

ലഖ്‌നൗവിനോട് തോറ്റ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേഓഫ് ഉറപ്പാക്കാൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.

മെയ് 18-ന് ചെപ്പോക്കിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയിലെതന്റെ കന്നി സീസണിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസണെയാണ് ടീം പ്രധാനമായും ഉറ്റുനോക്കുന്നത്.

ഈ മത്സരത്തിൽ 70 റൺസ് കൂടി നേടിയാൽ ഐപിഎൽ ചരിത്രത്തിൽഹൈദരാബാദിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ (943 റൺസ്) റെക്കോർഡ് സഞ്ജുവിന് മറികടക്കാം.

നിലവിൽ 25 ഇന്നിങ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും 5 അർധസെഞ്ച്വറികളും ഉൾപ്പെടെസൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (ഓറഞ്ച് ആർമി) മികച്ച റെക്കോർഡുള്ള സഞ്ജു സാംസൺ 25 ഇന്നിങ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും 5 അർധസെഞ്ച്വറികളും അടക്കം 874 റൺസ് നേടിയിട്ടുണ്ട്.

2019-ൽ 55 പന്തിൽ പുറത്താകാതെ നേടിയ 102 റൺസാണ് ഇതിൽ പ്രധാനം. ഈ പട്ടികയിൽ 26 മത്സരങ്ങളിൽ നിന്ന് 943 റൺസോടെ വിരാട് കോഹ്‌ലിയാണ്ഒന്നാമത്.

വരാനിരിക്കുന്ന നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ കോഹ്‌ലിയെ മറികടന്ന് സഞ്ജുവിന് ഒന്നാമതെത്താം. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 7 വിജയങ്ങളോടെ 14 പോയിന്റുമായി സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *