യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് യുഎഇയുടെ എഫ്-16 പോർവിമാനങ്ങൾ അകമ്പടിയേകി. അബുദാബി വിമാനത്താവളത്തിലെത്തിയ മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. അഞ്ച് രാജ്യങ്ങളിലേക്കുള്ള തന്റെ വിദേശ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി യുഎഇയിലെത്തിയത്.
യുഎഇ വ്യോമസേന നൽകിയ ആദരം ഇന്ത്യൻ ജനതയ്ക്കുള്ള ബഹുമതിയാണെന്ന് യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കി. ചർച്ചയെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ പെട്രോളിയം, എൽപിജി വിതരണം ഉൾപ്പെടെയുള്ള നിർണായക കരാറുകളിൽ ഒപ്പുവെച്ചു.
