തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രം തിരുത്തിക്കൊണ്ട് നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിൽ കോൺഗ്രസ് പങ്കാളിയായി.
സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ ഒരു ഔദ്യോഗിക സഖ്യകക്ഷി സർക്കാർ അധികാരത്തിൽ വരുന്നത്. പുതിയതായി 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ വിജയ് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി ഉയർന്നു.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ രണ്ട് പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. കൂടാതെ മുസ്ലിം ലീഗ് (IUML), വി.സി.കെ (VCK) എന്നീ കക്ഷികളെയും മന്ത്രിസഭയിലേക്ക് ടി.വി.കെ നേതൃത്വം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.
ആറ് പതിറ്റാണ്ടുകാലത്തെ ഏകകക്ഷി ഭരണ പാരമ്പര്യം അവസാനിപ്പിച്ചാണ് തമിഴ്നാട് ഇപ്പോൾ സഖ്യകക്ഷി ഭരണത്തിലേക്ക് ചുവടുവെക്കുന്നത്.
