തെൽ അവീവ്: ഗാസയുടെ 70 ശതമാനം പ്രദേശവും ഇസ്രയേൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാക്കാൻ ഉത്തരവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കുന്നതിനിടെ, ഗാസ മുഴുവനായും പിടിച്ചെടുക്കണമെന്ന് സദസ്സിൻ്റെ ആഹ്വാനം.

ഒരു ചടങ്ങിൽ സംസാരിക്കവെ, തങ്ങൾ ഘട്ടം ഘട്ടമായാണ് മുന്നോട്ട് പോകുന്നതെന്നും ആദ്യം 70 ശതമാനം പ്രദേശം നിയന്ത്രണത്തിലാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇതിനിടയിലാണ് ഗാസ പൂർണ്ണമായും (100%) ഇസ്രയേൽ കൈവശപ്പെടുത്തണമെന്ന് സദസ്സിൽ നിന്ന് ഉയർന്നുകേട്ടത്. നിലവിൽ ഗാസയുടെ 60 ശതമാനവും ഇസ്രയേൽ സൈന്യത്തിൻ്റെ പക്കലാണെന്ന് നെതന്യാഹു അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *