വാഷിങ്റ്റൺ: അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ 250 ഡോളറിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കാൻ വൈറ്റ് ഹൗസ് നീക്കം. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തരുതെന്ന 150 വർഷത്തിലേറെ പഴക്കമുള്ള യു.എസ് നിയമം ഭേദഗതി ചെയ്യാൻ ട്രംപ് ഭരണകൂടം കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

പുതിയ നോട്ടിന്റെ പ്രോട്ടോടൈപ്പ് ഡിസൈനുകൾ യു.എസ് ട്രഷറി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കപ്പൽ ഗതാഗതത്തിനും എ.ടി.എമ്മുകൾക്കും അനുയോജ്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ പുതിയ നോട്ട് ഇറക്കാൻ വർഷങ്ങളോളം സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിയമഭേദഗതിക്ക് കോൺഗ്രസിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ.

Leave a Reply

Your email address will not be published. Required fields are marked *