കുതിരസവാരിയും ഐസ് ഹോക്കിയുമായി കായികക്ഷമത പ്രകടിപ്പിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്തുവിട്ട് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’. പ്രായത്തെ തളച്ചിടാനും അധികാരം ശാശ്വതമായി നിലനിർത്താനുമായി ‘ന്യൂ ഹെൽത്ത് പ്രിസർവേഷൻ ടെക്നോളജീസ്’ എന്ന പേരിൽ 26 ബില്യൺ ഡോളറിന്റെ (ഏകദേശം 2.15 ലക്ഷം കോടി രൂപ) വമ്പൻ പദ്ധതിയാണ് ക്രെംലിൻ പിന്തുണയോടെ റഷ്യയിൽ നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ട്.

അത്യാധുനിക ആന്റി-ഏജിങ് ശാസ്ത്ര പരീക്ഷണങ്ങളാണ് ഈ പദ്ധതിക്ക് കീഴിൽ നടക്കുന്നത്. ജീൻ തെറാപ്പി, അവയവങ്ങൾ 3ഡി പ്രിന്റ് ചെയ്യൽ, ജനിതകമാറ്റം വരുത്തിയ പന്നികളിൽ മനുഷ്യ അവയവങ്ങൾ വളർത്തിയെടുക്കൽ, അതിശീത ക്രിയോതെറാപ്പി എന്നിവയാണ് ഇതിൽ പ്രധാനം.

പ്രായമാകുന്നത് തടയാനും ‘അമരത്വം’ നേടാനുമുള്ള പുട്ടിന്റെ ഈ അതീവ രഹസ്യ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ ചർച്ചകൾക്കും കൗതുകത്തിനുമാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *