മസ്‌കത്ത്∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. സയ്യിദ് അബ്ബാസ് അരാഗ്ചിയും ടെലിഫോൺ ചർച്ച നടത്തി.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, ഈ സുപ്രധാന ജലപാതയിലൂടെയുള്ള കപ്പൽ നീക്കങ്ങളുടെ സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിമാർ ആവർത്തിച്ചു.

ഹോർമുസ് കടലിടുക്കിന്മേൽ രാജ്യാന്തര ശ്രദ്ധ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, മേഖലയിലെ സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്തുന്നതോടൊപ്പം പ്രാദേശിക-അന്തർദ്ദേശീയ പങ്കാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും അടിവരയിട്ടു പറഞ്ഞതായി ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *