ടെഹ്‌റാൻ: യുദ്ധത്തിൽ തകർന്ന തങ്ങളുടെ ഭൂഗർഭ മിസൈൽ താവളങ്ങളിൽ ഭൂരിഭാഗവും ഇറാൻ ഇതിനോടകം തന്നെ പുനഃസ്ഥാപിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്യുന്നു. യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ തകർന്ന 18 ഭൂഗർഭ താവളങ്ങളിലെ 69 ടണൽ പ്രവേശന കവാടങ്ങളിൽ 50 എണ്ണവും ഇറാൻ വീണ്ടും പ്രവർത്തനസജ്ജമാക്കി കഴിഞ്ഞു.

ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് സിഎൻഎൻ ഈ വിവരങ്ങൾ പുറത്തുവിട്ടത്. മിസൈൽ താവളങ്ങളിലേക്കുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ഇറാൻ, ബൾഡോസറുകളും മറ്റ് അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് തകർന്ന ഭാഗങ്ങൾ അതിവേഗം പുനർനിർമിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ആക്രമണങ്ങളെ അതിജീവിച്ച ആയിരത്തോളം ബാലിസ്റ്റിക് മിസൈലുകൾ ഇപ്പോഴും ഇറാന്റെ പക്കലുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *