ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷൻ ഡി കെ ശിവകുമാർ ഇന്ന് (ജൂൺ 3) അധികാരമേൽക്കും. വൈകിട്ട് 4.05-ന് ലോക്ഭവനിലെ ഗ്ലാസ് ഹൗസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്ന് സിദ്ധരാമയ്യ രാജിവെച്ച ഒഴിവിലാണ് ശിവകുമാർ മുഖ്യമന്ത്രിയാകുന്നത്. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഉൾപ്പെടെ എട്ട് മന്ത്രിമാരും ഇന്ന് ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കാളികളാകും.

കർണാടക കോൺഗ്രസിനെ ശക്തമായ തിരിച്ചുവരവിലേക്ക് നയിച്ച, വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള എട്ടുതവണ എം.എൽ.എയായ നേതാവാണ് ഡി കെ ശിവകുമാർ.

Leave a Reply

Your email address will not be published. Required fields are marked *