ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിൽ അതീവ ജാഗ്രതയോടെ നിലയുറപ്പിച്ച് യുഎസ് വ്യോമസേന. നിലവിലെ സാഹചര്യത്തിൽ യുഎസ് നേരിട്ട് ഇടപെടുന്നില്ലെങ്കിലും, വൻ സൈനിക സന്നാഹങ്ങളാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റകളെ മുൻനിർത്തി വിദഗ്ധർ നിരീക്ഷിക്കുന്നു.

ഖത്തർ-ബഹ്‌റൈൻ തീരക്കടലിന് മുകളിലായി തന്ത്രപ്രധാനമായ നിരീക്ഷണങ്ങളും ആകാശ റീഫ്യുവലിങ് (Aerial Refueling) ദൗത്യങ്ങളും സജീവമാണ്. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് പുറപ്പെട്ട് ഗൾഫ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനിക വിമാനങ്ങൾ വലിയൊരു തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാനും, ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാനുമാണ് യുഎസ് ഈ വ്യോമനിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *