ന്യൂഡൽഹി: യുഎസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യാന്തര തലത്തിലും രാജ്യതലസ്ഥാനത്തും പ്രതിഷേധം പുകയുന്നു. ഒമാൻ തീരത്ത് വച്ചാണ് നാവികർ സഞ്ചരിച്ച കപ്പലിന് നേരെ യുഎസ് ആക്രമണമുണ്ടായത്.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിശബ്ദതയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രൂക്ഷമായി വിമർശിച്ചു.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങളുയർത്തി വൈകാരികമായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സംഭവത്തിൽ കേന്ദ്രസർക്കാർ യുഎസിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *