ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരത്തിലേറി രണ്ട് മാസം തികയും മുൻപേ നടൻ വിജയ്‌യുടെ ടിവികെ (TVK) സർക്കാരിനെ താഴെയിറക്കാൻ വൻ അട്ടിമറിശ്രമം നടന്നതായി ആരോപണം. 15 എംഎൽഎമാരെ ഒരേസമയം രാജിവയ്പ്പിച്ച് ഭരണം അട്ടിമറിക്കാൻ നീക്കം നടന്നതായാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തനിക്ക് 35 കോടി രൂപയും ഭീഷണിയും ലഭിച്ചതായി ടിവികെ എംഎൽഎ എൻ. ഇളയരാജ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.

കേസിൽ കൺസൾട്ടൻസി സ്ഥാപന പ്രതിനിധി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവർക്ക് ഡിഎംകെ നേതാവും എംഎൽഎയുമായ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎമാർക്ക് 50 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് ഭരണം അട്ടിമറിക്കാൻ എം.കെ സ്റ്റാലിനും ഉദയനിധിയും ശ്രമിക്കുകയാണെന്ന് ടിവികെ മന്ത്രി ആർ. നിർമ്മൽ കുമാർ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *