ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് തുടർച്ചയായ രണ്ടാം ദിനവും കനത്ത പ്രത്യാക്രമണം നടത്തി. ആദ്യദിനം 80 കേന്ദ്രങ്ങളും രണ്ടാം ദിനം മിസൈൽ, ഡ്രോൺ സംഭരണശാലകൾ ഉൾപ്പെടെ 90 സൈനിക ലക്ഷ്യങ്ങളും യുഎസ് സെൻട്രൽ കമാൻഡ് തകർത്തു.

ഇതോടെ ഇറാന്റെ സൈനിക ശേഷി വൻതോതിൽ ദുർബ്ബലപ്പെട്ടതായും, തങ്ങൾ സൈനികമായി വിജയം നേടിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഒന്നുമാത്രം ചെയ്താൽ ഇരുപതിരട്ടിയായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ്, യുഎസിന്റെ കടുത്ത നടപടികൾക്ക് പിന്നാലെ ഒരു പുതിയ കരാറിനായി ഇറാനിയൻ നേതൃത്വം തങ്ങളെ സമീപിച്ചതായും എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *