ട്രംപിന്റെ ഏകപക്ഷീയമായ ഈ നടപടികൾ ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. എക്‌സിലൂടെയാണ് വാറൻ ട്രംപിനെതിരെ രംഗത്തെത്തിയത്.
“ഇറാനുമായി ഡൊണാൾഡ് ട്രംപ് നടത്തുന്ന യുദ്ധം അമേരിക്കക്കാരുടെ ജീവനെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സാധാരണക്കാരെയും ബാധിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ഇന്ധന വിലയും പലചരക്ക് സാധനങ്ങളുടെ വിലയും കുതിച്ചുയരാൻ ഇത് കാരണമായി. ഈ യുദ്ധത്തിനെതിരെ യുഎസ് കോൺഗ്രസ് വോട്ട് ചെയ്തതാണ്. യുദ്ധം തുടരാൻ ട്രംപിനെ കോൺഗ്രസ് ഒരു കാരണവശാലും അനുവദിക്കരുത്.”
— എലിസബത്ത് വാറൻഎക്‌സിൽ കുറിച്ചത്.

യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ നടത്തുന്ന ഇത്തരം അനധികൃത സൈനിക നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന ‘ഉഭയകക്ഷി വോർ പവേഴ്സ് റെസലൂഷൻ’ (War Powers Resolution) കഴിഞ്ഞ മാസം യുഎസ് പ്രതിനിധി സഭയും സെനറ്റും സംയുക്തമായി പാസാക്കിയിരുന്നു.

കോൺഗ്രസ് വ്യക്തമായ നിലപാട് എടുത്തിട്ടും അത് അവഗണിച്ച് മുന്നോട്ട് പോകുന്ന ട്രംപിന്റെ നയങ്ങൾക്കെതിരെയാണ് വാറൻ ഇപ്പോൾ നിലപാട് കടുപ്പിച്ചിരിക്കുന്നത്ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്ക ഇറാന് നേരെ വീണ്ടും വ്യോമാക്രമണം നടത്തിയത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലും സമീപ പ്രദേശങ്ങളിലുമാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *