ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് ഒരു പുതിയ സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട്, രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ ‘വിക്രം-1’ ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നും രാവിലെ 11.30 നാണ് റോക്കറ്റ് കുതിച്ചുയരുക.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജൻസിയായ സ്കൈറൂട്ട് എയറോസ്പേസ് ആണ് ഈ ചരിത്ര ദൗത്യത്തിന് പിന്നിൽ. ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് കൂടിയാണ് വിക്രം-1. ‘ഓപ്പറേഷൻ ആഗമൻ’ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്

