കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് എന്ന യുവാവ് മരണപ്പെട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പ് ഡിജിപിയോട് റിപ്പോർട്ട് തേടി. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടയിൽ പൊലീസ് വാഹനത്തിൽ വെച്ച് ക്രൂരമായി മർദിച്ചതാണ് മരണകാരണമെന്ന് സിയാദിന്റെ കുടുംബം ആരോപിക്കുന്നു.എന്നാൽ ആരോപണം നിഷേധിച്ച പൊലീസ്, സിയാദിനെ കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നും ഹൃദയത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെട്ടത്. സംഭവത്തിൽ കുണ്ടറ സ്റ്റേഷനിലെ സി.പി.ഒയ്‌ക്കെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കുണ്ടറയിൽ മാർച്ച് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *